മുംബൈയില്‍ മൂന്ന് നില കെട്ടിടം നിലംപൊത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തില്‍ മൂന്ന് നില കെട്ടിടം തകർന്നു. നിരവധി പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്ന് നവി മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ കമ്മീഷണർ കൈലാസ് ഷിൻഡെ വ്യക്തമാക്കി. കെട്ടിടത്തില്‍ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *