കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രി വീണാ ജോര്‍ജ്

കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്. ഈ ദുഃഖത്തിന്റെ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ല. അവസാന നിമിഷം വരെ കാത്തെങ്കിലും കുവൈറ്റ് യാത്രയ്ക്ക് കേന്ദ്രം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കുവൈറ്റില്‍ പോകാനിരുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി യാത്രയ്ക്കായി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *