ഫിഷറീസ് സർവകലാശാല വി സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവർണർക്ക് നോട്ടീസയച്ച് ഹൈക്കോടതി.
ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നോട്ടീസ് സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ്. ചാൻസലർ കോടതിയില്‍ ഹർജിയില്‍ തീരുമാനം ഉണ്ടാകും വരെ തുടർനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. കോടതി സർവകലാശാലയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.