നടന്‍ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും

നടന്‍ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച്‌ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.

2010, 2016 വര്‍ഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയില്‍ ഈ രീതിയില്‍ നികുതിവെട്ടിച്ച്‌ രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തല്‍. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികള്‍ക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *