അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് ആരോപിച്ച്‌ മാനനഷ്ടക്കേസ് ; രാഹുല്‍ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഹാജരാകും.

രാവിലെ 10 മണിയോടെയാണ് രാഹുല്‍ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെക്കും.

2018 നിയമസഭ തെര!ഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച്‌ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്ബോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്. നേരത്തെ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *