ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുചേലന്‍ അവില്‍ നല്‍കിയത് ഇന്നായിരുന്നുവെങ്കില്‍ കൃഷ്ണന്‍ ഇന്ന് അഴിമതിക്കാരനായേനെയെന്ന് മോദി യുപിയില്‍ പറഞ്ഞു.
ആരെങ്കിലും ഇക്കാര്യം വീഡിയോ എടുത്ത് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്നും കോടതി അതിനെ അഴിമതിയെന്നു വിധിക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ആചാര്യ പ്രമോദ് കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് ഒന്നും തരാന്‍ പറ്റിയില്ല എന്ന് അദ്ദേഹം പറഞ്ഞെന്നും ഇന്നത്തെ കാലത്ത് ഒന്നും തരാത്തതാണ് നല്ലതെന്നും അല്ലെങ്കില്‍ അഴിമതിക്കാരനാക്കി മാറ്റുമെന്നും മോദി പറഞ്ഞു.
‘പ്രമോദ് ജി, താങ്കള്‍ എനിക്ക് ഒന്നും തരാത്തത് നന്നായി. കാരണം ഇപ്പോള്‍ കാലം മാറി. ഇന്നത്തെ കാലത്ത് കുചേലന്‍ ശ്രീകൃഷ്ണന് കുറച്ച് അവല്‍ നല്‍കിയാല്‍ അതിന്റെ വീഡിയോ പുറത്ത് വരും. സുപ്രീം കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കും. കോടതി അതിനെ അഴിമതിയെന്നു വിധിക്കുമായിരുന്നു’, അദ്ദേഹം ആരോപിച്ചു.