കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍. സമരം തുടരുമെന്നാണ് പ്രഖ്യാപനം. മൂന്ന് തരം പയര്‍വര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയില്‍ വാങ്ങാനുള്ള അഞ്ചുവര്‍ഷത്തെ കരാര്‍ എന്ന വാഗ്ദാനമാണ് കര്‍ഷക സംഘടനകള്‍ നിരസിച്ചത്.
വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും വരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയില്‍ തുടരുമെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുമെന്നും തീരുമാനമായില്ലെങ്കില്‍ ദില്ലിയിലേക്ക് നീങ്ങുമെന്നുമാണ് പ്രഖ്യാപനം.