ഹൈക്കമാൻഡ് അനുമതി; കെ. സുധാകരൻ വീണ്ടും അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേല്‍ക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായ സാഹചര്യത്തില്‍ അവധിയിലായിരുന്ന കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്.

കെ.പി.സി.സി അധ്യക്ഷനായി നാളെ സുധാകരൻ ചുമതലയേല്‍ക്കും.

കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് നാളെ ചുമതലയേല്‍ക്കാൻ കോണ്‍ഗ്രസ് ഹൈകമാൻഡ് അനുമതി നല്‍കിയത്. അഭ്യൂഹങ്ങള്‍ പാർട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഏത് സമയത്തും കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറാണെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. തന്‍റെ പദവി ആർക്കും എടുക്കാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *