തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം വരുത്താനാണു നീക്കം.
ക്ഷേമപെന്‍ഷന്‍ കൃത്യമായി നല്‍കുന്നതടക്കമുള്ള ജനകീയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചന.ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകള്‍ തിരികെ പിടിക്കാന്‍ കാര്യമായ ഇടപെടലും ഉണ്ടാകും.
മൂന്നു ദിവസം നടന്ന മേഖല യോഗങ്ങളും,ജില്ലാ കമ്മിറ്റി യോഗങ്ങളിലെ വിമര്‍ശനങ്ങളും ഗൗരവമായി പരിഗണിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം.