തെലങ്കാന ബി ആര്‍ എസിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്

തെലങ്കാന ബി ആര്‍ എസിന് വീണ്ടും തിരിച്ചടി. ആറ് എംഎല്‍സിമാര്‍ പാര്‍ട്ടിവിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ദാണ്ടേ വിട്ടല്‍, ഭാനുപ്രസാദ് റാവു, എം എസ് പ്രഭാകര്‍, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരെത്തെ ബി ആര്‍ എസിന്റെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ആര്‍.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന കേശവറാവു 2013ലാണ് പാര്‍ട്ടി വിട്ടത്. പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന കേശവറാവു യു.പി.എ സര്‍ക്കാര്‍ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബി.ആര്‍.എസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോണ്‍ഗ്രസില്‍ പുനഃപ്രവേശനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *