തൃശ്ശൂരും തിരുവനന്തപുരവും ബിജെപിയ്ക്കും 18 സീറ്റ് എല്‍ഡിഎഫിനും എന്നതാണ് ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള അന്തർധാരയെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.
സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തർധാരയുണ്ടെന്ന് ഞാനാദ്യം പറഞ്ഞപ്പോള്‍ എല്ലാവരും തമാശയായിട്ടെടുത്തു. 18 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും രണ്ടിടത്ത് ബിജെപിക്കും എന്നതാണ് അന്തർധാരയുടെ ഫോർമുലയെന്നും കെ.മുരളീധരൻ ആരോപിച്ചു.
തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപിക്ക് വിജയമൊരുക്കാനാണ് എല്‍ഡിഎഫ് ഉണ്ടാക്കിയിട്ടുള്ള ധാരണ. ഇത് ഞങ്ങള്‍ പൊളിക്കും, ഒരു സംശയവും വേണ്ട.തൃശ്ശൂരിലെ യുഡിഎഫിനെ സംബന്ധിച്ച് വിജയത്തില്‍ ഒരു സംശയവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.