റിയാസ് മൗലവി വധക്കേസ് വിധി ഞെട്ടിക്കുന്നത്: മുഖ്യമന്ത്രി

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേ വിട്ട കോടതി വിധി ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടത്തലുകള്‍ കോടതി ശരിവച്ചില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേസ് നടത്തിപ്പില്‍ ഒതു തരത്തിലുമുള്ള വീഴ്ച ഉണ്ടായിട്ടില്ല. ജാഗ്രതയോടെയുള്ള അന്വേഷണമാണ് നടന്നത്. കേസില്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിച്ചു.

കേസ് നടത്തിപ്പ് സുത്യാര്യമായിരുന്നു. റിയാസ് മൗലവിയുടെ കുടുംബത്തിന് പോലും കേസ് നടത്തിപ്പില്‍ പരാതി ഉണ്ടായിരുന്നില്ല.

മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്‍റെ എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *