ഉണ്ടായിരുന്നത് 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം, പറന്നത് 115 മിനിറ്റ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ ദിവസം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ അനുഭവിച്ച ദുരനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. യാത്രക്കാരനായ ഡല്‍ഹി പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ തന്നെയാണ് എക്‌സിലൂടെ ഈ കാര്യം അറിയിച്ചത്.

അയോധ്യയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6E2702 എന്ന വിമാനം അപ്രതീക്ഷിതമായി ചത്തീസ്ഗഡില്‍ ഇറക്കേണ്ടി വന്നു. എന്നാല്‍ ഇതിനെ പറ്റി ഇന്‍ഡിഗോ അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ പ്രസ്താവനക്ക് എതിരായ വിവരമാണ് യാത്രക്കാരനായ സതീഷ് എക്‌സിലൂടെ പ്രതികരിച്ചത്.

അയോധ്യയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇന്‍ഡി?ഗോ 6E2702. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. രണ്ട് പ്രാവശ്യം ശ്രമിച്ചെങ്കിലും ലാന്‍ഡിങ്ങ് ശ്രമം പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ തന്നെ മോശം കാലാവസ്ഥ കാരണം ഇപ്പോള്‍ ലാന്‍ഡിംഗ് സാധ്യമല്ലെന്നും 45 മിനിറ്റ് വിമാനം നിയന്ത്രിക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടെന്നും പൈലറ്റ് അനൗണ്‍സ് ചെയ്തു. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അടുത്ത നടപടി സ്വീകരിക്കാതെ പൈലറ്റ് കുറെ സമയം വെറുതെ കളഞ്ഞെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

4.15ന് ആണ് പൈലറ്റിന്റെ അറിയിപ്പ് വന്നത്. എന്നാല്‍ 5.35 ആയിട്ടും വിമാനം ഇറങ്ങാത്തതിനാല്‍ യാത്രക്കാര്‍ ആകെ പരിഭ്രാന്തിയിലായി. 45 മിനിറ്റ് കഴിഞ്ഞ് 115 ആയപ്പോഴാണ് വിമാനം ചത്തീസ്ഗഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. എങ്ങനെ ഇത്ര സമയം വിമാനത്തില്‍ ഇന്ധനം നില നിന്നു എന്ന അത്ഭുതത്തിലാണ് യാത്രക്കാര്‍. എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തിയത് വിമാനത്തിലെ ഇന്ധനം തീരാന്‍ 1 2 മിനിറ്റുകള്‍ക്ക് മുന്‍പാണ് വിമാനം ലാന്‍ഡ് ചെയ്തത് എന്നതാണ്. വിമാനത്തിലെ ജീവനക്കാര്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. 115 മിനിറ്റ് നേരം മുള്‍മുനയില്‍ നിന്ന അനുഭവം എക്‌സിലൂടെ മറ്റ് ചില യാത്രക്കാരും പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *