കാസര്‍ഗോട്ടെ നിരോധനാജ്ഞ എല്‍ഡിഎഫിനെ സഹായിക്കാൻ: പരാതി നല്കുമെന്ന് ഉണ്ണിത്താൻ

ലോക്സഭാ തെരഞ്ഞെടുപ്പ് ദിനം കാസർഗോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരേ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ.

വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് എല്‍ഡിഎഫിനെ സഹായിക്കാനാണ് കളക്ടറുടെ നടപടിയെന്ന് ഉണ്ണിത്താൻ ആരോപിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ആറുവരെയാണ് നിരോധനാജ്ഞ. മൂന്നില്‍ കൂടുതല്‍ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളില്‍ വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *