പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തില്‍

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിലെത്തും.

പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന പ്രിയങ്ക ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്ന പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടർന്ന് ഒന്നേകാലോടെ പത്തനംതിട്ടയിലേക്കു പോകും. 2.15-ന് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു പോകും. 3.50-ഓടെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്കാഗാന്ധി വലിയതുറമുതല്‍ പൂന്തുറവരെ റോഡ്‌ഷോയില്‍ പങ്കെടുക്കും. റോഡ്‌ഷോയെ തുടർന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ചരയോടെ ഡല്‍ഹിയിലേക്കു മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *