മോദിയും യോഗിയും സ്വന്തമെന്ന് കണക്കാക്കാത്തവരുടെ പിതാവും സ്വന്തമല്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി. മഹേഷ് ശര്‍മ എംപിയാണ് തെക്കന്‍ യുപിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വിവാദ പ്രസ്താവന നടത്തിയത്.
ഇത്തരക്കാര്‍ രാജ്യദ്രേഹികളാണെന്നും രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അത്തരം ആളുകളെ ആവശ്യമില്ലെന്നും മഹേഷ് ശര്‍മ പറഞ്ഞു.ഏപ്രില്‍ 12ന് നടത്തിയ പ്രസ്താവനയുടെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശര്‍മയുടെ പ്രതികരണം വിവാദമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.