ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധം ; ഇ ടി മുഹമ്മദ് ബഷീര്‍

ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ഏക സിവില്‍ കോഡ് ഭരണഘടന ലംഘനമാണ്. മോദിയുടെ നടപടി രാജ്യ താത്പര്യത്തിന് എതിരാണെന്നും ജനങ്ങള്‍ ഇതിന് എതിരെ പ്രതികരിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു ബിജെപിയുടെ നടപടികള്‍ അവര്‍ക്ക് തന്നെ വെല്ലുവിളിയാകും.

ആ വെല്ലുവിളിയെ അതിജീവിക്കാന്‍ അവര്‍ക്ക് ആകില്ല. ബിജെപിക്ക് വീണ്ടും അധികാരത്തില്‍ എത്താനാകില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനും ബിജെപിക്ക് ആവില്ല. അടുത്ത ഭരണകൂടം അവരുടേതല്ല. ഏക സിവില്‍ കോഡ് വിഷയവും പ്രത്യാഘാതവുമടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *