ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചര്‍ച്ച ചെയ്തു. മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും സംഭാഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ ‘എംഎസ്‌സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു.