നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച 12 യു ട്യൂബ് ചാനലുകള്‍ക്കെതിരെ ഊന്നുകല്‍ പൊലീസ് കേസെടുത്തു.
നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിൻ പോളി ഉള്‍പ്പെടെ ആറുപേർക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയുടെ പേരും ചിത്രവും ഉള്‍പ്പെടുത്തി യു ട്യൂബ് ചാനലുകളില്‍ വാർത്ത വന്നത്. യു ട്യൂബർമാർക്കെതിരെ തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.