ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകള്‍.
80% ആണ്, ക്രെഡിറ്റ്- ഡിപ്പോസിറ്റ് (സിഡി) അനുപാതം. ആദ്യമായാണ് 2005ന് ശേഷം ഇത്രയും ഉയർന്ന സിഡി അനുപാതം രേഖപ്പെടുത്തുന്നതെന്നും ലൈവ്മിൻ്റ് റിപ്പോർട്ട് ചെയ്തു. ലോണുകള്‍ക്കായി ഒരു ബാങ്കിൻ്റെ നിക്ഷേപം എത്രമാത്രം ഉപയോഗിക്കുന്നു എന്നതാണ് സിഡി അനുപാതം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ വർദ്ധിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനൊന്നും തന്നെ നിക്ഷേപകരെ ആകർഷിക്കാനായില്ലെന്നതാണ് കണക്കുകള്‍ സൂചന നല്‍കുന്നത്. ആളുകള്‍ വലിയ ലാഭം കിട്ടുന്ന മേഖലകളിലാണ് നിക്ഷേപം നടത്താൻ താല്‍പര്യപ്പെടുന്നത്. കുറച്ച് മാസങ്ങളായി ഓഹരി വിപണി സ്ഥിരതയുള്ള മുന്നേറ്റം കാഴ്ച വെച്ചതും ആ മേഖലയില്‍ ആളുകള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് കാരണമായി. ഉയർന്ന സാമ്ബത്തിക സാക്ഷരത നിക്ഷേപകരെ ബാങ്കിങ് മേഖലയില്‍ മാത്രം നിക്ഷേപിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുകയും ഉയർന്ന റിട്ടേണ്‍ കിട്ടുന്ന മറ്റ് നിക്ഷേപ മാർഗ്ഗങ്ങള്‍ പരീക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.