മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി.
യുപിയിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർഥികള്‍ക്ക് ആണ് സ്റ്റായിലോടോപ് ആശ്വാസം ആയിരിക്കുന്നത്. ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും ഇതു സംബന്ധിച്ച് ഉത്തർപ്രദേശ്, കേന്ദ്ര സർക്കാരുകള്‍ക്കും മദ്രസ ബോർഡിനും നോട്ടിസ് അയച്ചെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജൂലൈയില്‍ ഹർജി വീണ്ടും പരിഗണിക്കും.
2004ലെ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ നിയമമാണ് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയത്. നിയമം മതേതരത്വത്തിന്റെ തത്വം ലംഘിക്കുന്നതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി, മദ്രസ വിദ്യാർഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ ഉള്‍പ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മദ്രസ ബോർഡിന്റെ ലക്ഷ്യങ്ങള്‍ നിയന്ത്രണ സ്വഭാവമുള്ളതാണെന്നും ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷതയെ ബാധിക്കില്ലെന്നും പറഞ്ഞാണ് സുപ്രീം കോടതി വെള്ളിയാഴ്ച ഇതു തടഞ്ഞത്.
”നിയമത്തിലെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയത് 17 ലക്ഷം വിദ്യാർഥികളെ ബാധിക്കും. വിദ്യാർഥികളെ മറ്റു സ്കൂളുകളിലേക്ക് സ്ഥലം മാറ്റാനുള്ള നിർദേശം ആവശ്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. മദ്രസകള്‍ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ മതേതര വിദ്യാഭ്യാസം നല്‍കുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാല്‍പര്യ ഹർജിയുടെ ഉദ്ദേശ്യമെങ്കില്‍, 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കലല്ല പരിഹാരം.”- ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിയെ പിന്തുണച്ചു. മദ്രസകള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്. മത വിദ്യാഭ്യാസം എന്നത് മതപരമായ പ്രബോധനമല്ലെന്നും ഹൈക്കോടതി ഉത്തരവ് 10,000 മദ്രസ അധ്യാപകരെയും 17 ലക്ഷം വിദ്യാർഥികളെയും വലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അധ്യാപകർക്കും വിദ്യാർഥികള്‍ക്കും സൗകര്യമൊരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
മദ്രസ വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്നും സാർവത്രിക സ്വഭാവമുള്ളതല്ലെന്നും വിശാലാടിസ്ഥാനത്തിലുള്ളതല്ലെന്നും പറയുന്നത് തെറ്റാണെന്ന് സിങ്‌വി വാദിച്ചു. നിരോധനത്തിനായി മദ്രസകളെ ഒറ്റപ്പെടുത്തുന്നത് വിവേചനപരമാണെന്നും 2002ലെ അരുണ റോയ് – യൂണിയൻ ഓഫ് ഇന്ത്യ കേസിന്റെ വിധിയില്‍ സുപ്രീം കോടതി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ വിശദമായി പരിഗണിക്കേണ്ടതാണെന്നും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ രണ്ടാം വാരത്തിലേക്ക് ഹർജി മാറ്റിവച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം സ്വന്തമാക്കി ആടുജീവിതം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. സിനിമ ഹിറ്റായതിന് പിന്നാലെ നജീബിന് സിനിമാപ്രവർത്തകർ എന്ത് നല്‍കി എന്നറിയാനാണ് എല്ലാവര്ക്കും താല്പര്യം. ഒട്ടുമിക്ക അഭിമുഖങ്ങളിലും ആടുജീവിതം ടീം നേരിട്ട ചോദ്യമായിരുന്നു അത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്…