വേനല്‍ച്ചൂട് ഇന്നലെ തൃശ്ശൂരില്‍ 39.8 ഡിഗ്രി സെല്‍ഷ്യസിലെത്തി. പാലക്കാട് 39.2 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയുമായിരുന്നു.
ഇവിടങ്ങളില്‍ ഇന്ന് 40 ഡിഗ്രി കടന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സൂര്യാഘാതം, ഉഷ്ണക്കാറ്റ് എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഒൻപത് ജില്ലകളില്‍ ഇന്ന് എല്ലോ അലർട്ടാണ്.
കടല്‍പരപ്പില്‍ ചൂട് ഉയർന്നതും വേനല്‍മഴ കുറഞ്ഞതുമാണ് കൊടുംചൂടിന് കാരണം. കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റർ മഴയാണ് ഈ മാസം കിട്ടിയത്. കഴിഞ്ഞ വർഷം ഇത് 18.1 മില്ലിമീറ്ററായിരുന്നു.