‘ബില്ലുകളിൽ ഒപ്പിടാൻ ഗവർണർമാർ എന്തിന് കാത്തിരിക്കുന്നു?’: സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർമാർ കാണിക്കുന്ന കാലതാമസത്തിനെതിരെ സുപ്രീം കോടതി. കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞു.

ഗവർണർമാർ ആത്മപരിശോധന നടത്തണം. തങ്ങൾ ജനപ്രതിനിധികളല്ലെന്ന് ഗവർണർമാർ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു. ഹർജി നവംബർ 10 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *