‘ലാത്തി പിടിക്കുന്ന കയ്യും വെട്ടും തൊപ്പി വെയ്ക്കുന്ന തലയും വെട്ടും’ പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എറണാകുളം ഡിസിസി പ്രതിഷേധ മാര്‍ച്ച്‌

പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എറണാകുളം ഡിസിസി പ്രതിഷേധ മാര്‍ച്ച്‌. ‘ലാത്തി പിടിക്കുന്ന കയ്യും വെട്ടും തൊപ്പി വെയ്ക്കുന്ന തലയും വെട്ടും’ എന്നാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തില്‍ പരാമര്‍ശം നടത്തിയത്.

കോതമംഗലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം ഡിസിസി ക്ക് മുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഇന്നലെ കോതമംഗലം നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പുലര്‍ച്ചെയോടെ ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്. എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
ചായക്കടയില്‍ നില്‍ക്കുകയായിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ്മുഹമ്മദ് ഷിയാസിനെ വലിച്ചിറക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമരപ്പന്തലില്‍ കയറി മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജാമ്യം ലഭിച്ച ശേഷവും പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *