കൊടകര കള്ളപ്പണ കേസ്; ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ല: വി.മുരളീധരന്‍

 കൊടകര കള്ളപ്പണ കേസില്‍ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല.

എകെജി സെന്‍ററില്‍ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച്‌ ഇഡി കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയന്‍റെ പോലീസ് അന്വേഷിച്ച്‌ കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കള്ളപ്പണ കേസില്‍ ഇഡി വരണം, വരണം എന്ന് പറയുന്ന കോണ്‍ഗ്രസ് ഇത്രയും കാലം ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ നിലപാട് എടുത്ത് നില്‍ക്കുകയായിരുന്നു. തരാതരം പോലെ നിലപാട് പറയുന്ന രീതി ആദ്യം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *