കുട്ടിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തിരച്ചില്‍ ഊര്‍ജിതം

പേട്ടയില്‍നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് എട്ട് മണിക്കൂർ പിന്നിട്ടു. ഇതുവരെ പോലീസിന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

അന്വേഷണത്തിന് അഞ്ച് പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന തുടരുകയാണ്.

മറ്റു ജില്ലകളിലേക്കും അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയെ കാണാതായ സ്ഥലത്തിന് 400 മീറ്റർ അകലെവരെ പോലീസ് നായ എത്തിയതായാണ് വിവരം. അതിഥി തൊഴിലാളികളെയും മയക്കുമരുന്ന് സംഘങ്ങള്‍ അടക്കമുള്ളവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

റെയില്‍വേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടി ദമ്ബതികളുടെ മകളെയാണ് ഞായറാഴ്ച അർധരാത്രി 12ന് ശേഷം തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീനദേവി എന്നീ ദന്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്.

മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്തുവന്നിരുന്നതായി മൂത്ത കുട്ടി മൊഴി നല്‍കിയിരുന്നു.

കുട്ടിയെ കുറിച്ച്‌ വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195 കണ്‍ട്രോള്‍ റൂം: 112

Leave a Reply

Your email address will not be published. Required fields are marked *