സര്‍വമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി

ആരോഗ്യസുരക്ഷാ ഫണ്ട്

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി.

കെഎസ്‌ആര്‍ടിസിക്ക് 128 കോടി

കെഎസ്‌ആര്‍ടിസിക്ക് ബജറ്റില്‍ 128 കോടി രൂപ വകയിരുത്തി. പുതിയ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

ചന്ദനകൃഷിയില്‍ നയംമാറ്റം

ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തില്‍ ഇളവ് കൊണ്ടുവരുമെന്ന് ധനമന്ത്രി

റബര്‍ താങ്ങുവില കൂട്ടി

10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കിയതായി ധനമന്ത്രി. താങ്ങുവില കൂട്ടണമെന്നത് റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രഖ്യാപനം

സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം

വിവിധ മേഖലകളില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം

സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

ടൂറിസം മേഖല

വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം

കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍

സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

ലൈഫ് പദ്ധതി

ഇതുവരെ ലൈഫ് പദ്ധതിക്കായി 17,104. 87 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി. 2025 മാര്‍ച്ച്‌ ഓടേ ലൈഫ് പദ്ധതി പ്രകാരം അഞ്ചുലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

2025 നവംബര്‍ മാസത്തോടെ ദാരിദ്ര്യം തുടച്ചുനീക്കും

2025 നവംബര്‍ മാസത്തോടെ സംസ്ഥാനത്ത് അതിദാരിദ്ര്യമുള്ള മുഴുവന്‍ കുടുംബങ്ങളും ഈ അവസ്ഥയില്‍ നിന്ന് മോചിതമാകുമെന്ന് ധനമന്ത്രി. ഇന്ത്യയില്‍ ഇത് ഒരു റെക്കോര്‍ഡായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം

കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു

നികുതി വരുമാനം ഇരട്ടിയായി

നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. സ്വപ്‌ന തുല്യമായ നേട്ടമാണിത്. ഈ നേട്ടത്തിന് നികുതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി

കേന്ദ്ര അവഗണന തുടര്‍ന്നാണ് പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

വിഴിഞ്ഞം മേയില്‍ തുറക്കും

വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം

ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി

മെഡിക്കല്‍ ഹബ്ബ്

മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി

സൂര്യോദയ സമ്ബദ് ഘടന

കേരളം സൂര്യോദയ സമ്ബദ് ഘടനയിലേക്ക് മാറുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് അവതരണം തുടങ്ങി

ധനമന്ത്രി നിയമസഭയിലേക്ക്

ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു. ബജറ്റ് അവതരണം രാവിലെ ഒൻപത് മണിക്ക്

തിരുവനന്തപുരം: എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവരെ ആശങ്കപ്പെടുത്താത്ത ബജറ്റിനാണ് രൂപം നല്‍കിയത്. സാമ്ബത്തിക പ്രതിസന്ധിക്കിടെയും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി.

എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ്

സാമ്ബത്തിക വികസനം ഉണ്ടാവുന്ന, കേരളത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുന്നതായിരിക്കും ബജറ്റ്. സാമ്ബത്തിക പ്രതിസന്ധി മറികടക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തുക. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടാണ് പ്രതിസന്ധി വര്‍ധിച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *