മാലദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവില്‍ നല്‍കി വന്ന സഹായങ്ങള്‍ 22 ശതമാനമായി വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഇന്ത്യ.
ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാലദ്വീപിന്റെ പ്രാധാന സഹായ പങ്കാളിയാണ് ഇന്ത്യ. പ്രതിരോധം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം എന്നീ മേഖലകളില്‍ ഇന്ത്യ വലിയ സഹായങ്ങളാണ് നല്‍കി വന്നിരുന്നത്. മാലദ്വീപിന്റെ വികസനത്തിനായി ഇന്ത്യ 600 കോടി വരെ അനുവദിച്ചിരുന്നു. വിദേശരാജ്യങ്ങള്‍ക്ക് രാജ്യം നല്‍കുന്ന മൂന്നാമത്തെ വലിയ സഹായമായിരുന്നു ഇത്.
2022- 23 സാമ്ബത്തിക വർഷത്തില്‍ മാലദ്വീപിന്റെ സഹായത്തിനായി 183 കോടിയായിരുന്നു അനുവദിച്ചത്. എന്നാല്‍ പിന്നീട് ഇത് 300 കോടിയായി ഉയർത്തി. 2023-24 സാമ്ബത്തിക വർഷത്തില്‍ മാലദ്വീപിന് സഹായമായി ഇന്ത്യ അനുവദിച്ചകത് 770. 90 കോടി രൂപയുമായിരുന്നു.
മാലദ്വീപിന് മാത്രമല്ല വരുന്ന സാമ്ബത്തിക വർഷം മറ്റ് വിദേശരാജ്യങ്ങള്‍ക്കും നല്‍കി വന്നിരുന്ന സഹായം 10 ശതമാനമായി ഇന്ത്യ വെട്ടിക്കുറച്ചു. 2024-25 സാമ്ബത്തിക വർഷത്തില്‍ വിദേശരാജ്യങ്ങളുടെ സഹായത്തിനായി ഇന്ത്യ മാറ്റിവെച്ചിരിക്കുന്നത് 4,883. 56 കോടി രൂപയാണ്.