തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാൻ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ ഇത്തവണത്തെ ബജറ്റില്‍ ഇടംപിടിക്കും.
ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ആലോചന. പതിവുരീതിയില്‍ ഫെബ്രുവരിയിലോ മാര്‍ച്ച് ആദ്യമോ അവതരിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ അത് തിരിച്ചടിയാവും. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ബജറ്റുമായി ബന്ധപ്പെട്ടു കൂടിയായാലോചനകള്‍ തുടങ്ങി. സാമ്ബത്തിക പ്രതിസന്ധി പല വൻകിട പ്രഖ്യാപനങ്ങള്‍ക്കും വിലങ്ങുതടിയാണ്.
പക്ഷെ, ക്ഷേമ പെൻഷൻ വര്‍ധനയടക്കം വാഗ്ദാനങ്ങള്‍ പലതും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെറുതായെങ്കിലും പരിഗണിക്കേണ്ടി വരും. കഴിഞ്ഞ തവണ സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ സേവനങളുടെ നിരക്ക് കൂട്ടുകയും ഇന്ധന സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളാണെന്ന് വാദിക്കുമ്ബോഴും ഇത്തവണ കെ.എൻ ബാലഗോപാലിന് ബജറ്റില്‍ ജനപ്രിയ മാജിക് കാണിക്കേണ്ടി വരും.