ബാറില്‍ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുതെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ബാര്‍ ഉടമകളുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്.
വിഷയം വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റേതാണ് ഉത്തരവ്. അംഗീകൃത ബാറുകളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാന്‍ പാടില്ല എന്നായിരുന്നു ഉത്തരവ്.
തുടര്‍ന്ന് സര്‍ക്കുലര്‍ വിവാദമായതോടെ പിന്‍വലിച്ചു. വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഉത്തരവ് ഇറക്കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചു. പുതുക്കിയ സര്‍ക്കുലര്‍ പിന്നീട് ലഭ്യമാക്കുമെന്നാണ് എസ്പിയുടെ വിശദീകരണം.