മണ്ഡല-മകരവിളക്ക്: കെഎസ്‌ആര്‍ടിസിയുടെ വരുമാനം 38.88 കോടി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്‌ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം.

മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി.

ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്‌ആർടിസി വഴി യാത്ര ചെയ്തത്. ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതല്‍ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്ബ -നിലയ്ക്കല്‍ റൂട്ടില്‍ ചെയിൻ സർവ്വീസുകള്‍ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്‌ആർടിസി പമ്ബ സ്പെഷ്യല്‍ ഓഫീസർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *