മാസപ്പടി കേസിലെ പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. വാദം കേള്‍ക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റീസ് ജോയ്മാല ബാഗ്ച്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എല്ലാ ഹര്‍ജികളും സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തു. മുഹമ്മദ് റിയാസടക്കം മറ്റ് പ്രതികള്‍ സമർപ്പിച്ച ഹർജികളിലും വാദം കേള്‍ക്കും.
അതേസമയം മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട ഹവാല കേസില്‍ ദുബായില്‍ നിന്ന് വിവരം ശേഖരിക്കാൻ ഇഡി നീക്കം ആരംഭിച്ചു.
