വന്ദേമാതര വിവാദം; സോണിയാ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് എം എ ബേബി
ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദത്തില്‍ സോണിയാ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി.
സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് എം എ ബേബി പറഞ്ഞു. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകള്‍. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോണ്‍ഗ്രസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. തലച്ചോറില്‍ നക്‌സലിസം ഉള്ളവരെല്ലാം തലച്ചോറില്‍ ഗോഡ്‌സെയെ കൊണ്ട് നടക്കുന്നവരാണ് അപകടം. അവരാണ് എതിരാളികളെ ഇല്ലാതെയാക്കുന്നത് എന്നും ബേബി വ്യക്തമാക്കി.
വിഷയത്തില്‍ കേരള സിപിഎം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് ജനറല്‍ സെക്രട്ടറിയുടെ മയപ്പെടുത്തിയുള്ള പ്രതികരണം. വന്ദേമാതരം എഐസിസി ആസ്ഥാനത്ത് പൂര്‍ണമായി പാടിയതിനെ മൃദുഹിന്ദുത്വ സമീപനം എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പൂര്‍ണമായി വന്ദേമാതരം ആലപിച്ചു അതില്‍ വ്യക്തത വരുത്തണം.
ദേശീയ പരീക്ഷ ഏജന്‍സിയുടെ പിഴവുകള്‍ ആവര്‍ത്തിക്കുകയാണ്. ഐഐടി ഉള്‍പ്പെടെ പരീക്ഷകള്‍ മാത്രം കേന്ദ്രീകൃതമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു പരീക്ഷകള്‍ വികേന്ദ്രീകൃത രീതിയില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി ചര്‍ച്ചചെയ്ത് തീരുമാനിക്കും. ദേശീയതലത്തില്‍ നിലപാടുക്കേണ്ട വിഷയമല്ല. പിണറായി സര്‍ക്കാരിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന്. അന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു, ഛത്തീസ്ഗഡില്‍ നടന്നതുമായി കേരളത്തിലെ കാര്യങ്ങളെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും എം എ ബേബി മറുപടി നല്‍കി.
