ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ ചേരും. സ്വന്തം പാര്‍ട്ടിയായ വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും.
എഐസിസി ആസ്ഥാനത്ത് വച്ച് രാവിലെ പത്തരയ്ക്കാണ് ശര്‍മിള കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കുക.
ഡല്‍ഹിയില്‍ എത്തിയ ശര്‍മിള കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി സോണിയ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും കുടിക്കാഴ്ച നടത്തും. ആന്ധ്ര പ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് എതിരെ പാര്‍ട്ടിയുടെ മുഖമായി ശര്‍മിളയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ശര്‍മിളയക്ക് സുപ്രധാന ചുമതലകള്‍ കോണ്‍ഗ്രസ് നല്‍കിയേക്കും. അതേസമയം, വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മ കോണ്‍ഗ്രസില്‍ ഇന്ന് അംഗത്വം സ്വീകരിച്ചേക്കില്ല.