കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കായി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഈ മാസം അവസാനം നിലവില്‍ വരും.
ഇതിനുള്ള നിയമം നേരത്തെ പാസാക്കിയിരുന്നു. നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി തയ്യാറാക്കി നിയമ വകുപ്പിന് സമര്‍പ്പിച്ച ചട്ടങ്ങളില്‍ ചില ഭേദഗതി നിര്‍ദ്ദേശിച്ച് ഫയല്‍ എക്സൈസ് വകുപ്പിലേക്ക് അയച്ചിരിക്കുകയാണ്. ഇത് ലഭിച്ചാലുടൻ ബോര്‍ഡ് രൂപീകരണം നടക്കും.
സര്‍ക്കാര്‍ തീരുമാനിക്കുന്ന വ്യക്തിയാവും ബോര്‍ഡ് ചെയര്‍മാൻ. ബോര്‍ഡിലേക്കുള്ള തൊഴിലാളി സംഘടനകളുടെയും തൊഴിലുടമകളുടെയും പ്രതിനിധികളുടെ പട്ടിക സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികളെ നിര്‍ദ്ദേശിക്കലാണ് അടുത്ത പടി.
ചെയര്‍മാൻ ഉള്‍പ്പെടെ 21 അംഗങ്ങളാവും ബോര്‍ഡില്‍ . നികുതി വകുപ്പിലെയും ധനകാര്യ വകുപ്പിലെയും സെക്രട്ടറിയോ പ്രിൻസിപ്പല്‍ സെക്രട്ടറിയോ അഡീഷണല്‍ ചീഫ് സെക്രട്ടറിയോ അംഗമായിരിക്കും. അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും,കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാൻ തുടങ്ങിയവരും അംഗങ്ങളാവും.
തൊഴിലില്‍ നിന്നു പിരിഞ്ഞവര്‍