ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ആഫ്രിക്കൻ രാജ്യമായ കെനിയ സന്ദര്‍ശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല.
ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കും. പുതിയ നീക്കത്തിലൂടെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. മാസായി മാരാ, അംബോസലി, സാവോ തുടങ്ങി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതങ്ങള്‍ കെനിയയിലാണ്.