ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ ചേര്‍ന്ന് കമല്‍ഹാസൻ

മക്കള്‍ നീതി മയ്യം (എംഎൻഎം) അധ്യക്ഷൻ കമല്‍ഹാസൻ ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ ചേർന്നു.

2025 ല്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമലിനു നല്‍കാമെന്ന ഡിഎംകെയുടെ ഉറപ്പിലാണു തീരുമാനം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിനായി എംഎൻഎം പ്രചാരണത്തിനിറങ്ങും. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ കരാറും ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *