വടകരയില്‍ നിന്ന് മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടൂ ; കെ.മുരളീധരന്‍ എം.പി

വടകരയില്‍ മത്സരിച്ച്‌ ജയിച്ചാല്‍ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി.

കണ്ണൂരിലേക്ക് മാറി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കില്ല. വടകരയില്‍ നിന്ന് മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടൂവെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ വടകരയില്‍ മത്സരിക്കും. വടകരയില്‍ ജയിച്ചാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കില്ല. ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനായി വടകരക്കാര്‍ക്ക് പോവേണ്ടി വരില്ല. വടകരയില്‍ തന്നെ മത്സരിക്കും. കണ്ണൂരില്‍ ചെറുപ്പക്കാര്‍ വരട്ടെ. എതിരാളി ആരാണെന്ന് നോക്കിയല്ല മത്സരിക്കുന്നതെന്നായിരുന്നു കെകെ ശൈലജ എതിരാളിയായി എത്തിയാല്‍ എന്താവുമെന്നതിനോടുള്ള പ്രതികരണം. ഒരു തെരഞ്ഞെടുപ്പെന്ന് പറയുന്നത് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാര്‍ത്ഥിയായി ആരെ നിര്‍ത്തണമെന്ന് സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *