ഐടി കന്പനിയായ ടിസിഎസിന്റെ നാസിക് യൂണിറ്റില്‍ മതപരിവർത്തനം നടത്തിയ സംഭവത്തില്‍ ജീവനക്കാരി നിദ ഖാന് നിർണായക പങ്കുണ്ടെന്ന് പോലീസ്.
നിർബന്ധിത മതപരിവർത്തനം നടത്തിയതിനാണ് നിദ ഖാന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോസ്ഥൻ വെളിപ്പെടുത്തി.
ടിസിഎസില്‍ നടന്ന ലൈംഗിക പീഡനക്കേസുകളില്‍ ഇതുവരെ എട്ടുപേർ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നു. ഒളിവിലുള്ള നിദ മുൻകൂർ ജാമ്യത്തിനായി നാസിക്കിലെ പ്രാദേശിക കോടതിയിലാണു ഹർജി നല്‍കിയത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം അടക്കം മൊത്തം ഒന്‍പത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് എട്ടു വനിതാ ജീവനക്കാർ പോലീസിനെ സമീപിച്ചതോടെയാണ് നാസിക്ക് ടിസിഎസ് കേന്ദ്രത്തിലെ സംഭവവികാസങ്ങള്‍ പുറംലോകം അറിയുന്നത്. ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തനം അടക്കം ഗുരുതര ആരോപണങ്ങളാണു ജീവനക്കാർ ഉന്നയിച്ചത്.
