കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം ; കൂട്ടുനിന്നെന്ന പേരില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ പരാതി

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച്‌ സിപിഐഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, എ എ റഹീം എം പി എന്നിവര്‍ക്ക് എതിരെയാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതി നല്‍കിയത്. കുന്നംകുളം പൊലീസിലാണ് പരാതി നല്‍കിയത്. പോക്‌സോ , ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 13 ദിവസം തന്റെ വീട്ടില്‍ ഈ പെണ്‍ക്കുട്ടിയെ അനധികൃതമായി താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്.

അതേസമയം വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്നാണ് സിപിഐഎം വാദം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂ വരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പൊലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നേത്യത്വം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *