വിനോദയാത്രയ്ക്കിടെ ബസില്‍ വെച്ച്‌ 14 കാരിയെ ശല്യം ചെയ്ത സംഭവം: ബന്ധുവിന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി

വിനോദയാത്രയ്ക്കിടെ ബസിനുള്ളില്‍ വെച്ച്‌ 14 വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ 54-കാരനായ ബന്ധുവിന് 11 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവാലി കൊളക്കാട്ടിരി സ്വദേശിക്കാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്

പിഴത്തുകയായ 20,000 രൂപ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിർദ്ദേശിച്ചു. വിധി വന്നതിന് പിന്നാലെ പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

2023 ഡിസംബറിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കുടുംബാംഗങ്ങള്‍ ഒന്നിച്ചുനടത്തിയ ഉല്ലാസയാത്രയ്ക്കിടെ ബസിനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ പ്രതി വിനോദയാത്രയുടെ മറവില്‍ കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *