വിവരാവകാശ മറുപടിയില്‍ പേരു വെക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എട്ടിെൻറ പണി കിട്ടിയിരിക്കുകയാണ്. പേരുവെക്കാത്ത രണ്ട് ഓഫീസര്‍മാരെ കൊണ്ട് ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് വിവരാവകാശ കമ്മിഷൻ.
കോഴിക്കോട് നടന്ന സിറ്റിങ്ങിലാണ് കമ്മിഷെൻറ നടപടി.
കൂത്താട്ടുകുളം നഗരസഭയില്‍ വിവരാവകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം. ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഡയരക്ടറുടെ അസിസ്റ്റൻറ് സി. അനിത എന്നിവരെ കൊണ്ടാണ് കമ്മിഷൻ സ്വന്തം പേരും ഫോണ്‍ നമ്ബറും 100 പ്രാവശ്യം വീതം എഴുതിപ്പിച്ചത്.
ഇഗ്നേഷ്യസ് ഇപ്പോള്‍ തദ്ദേശസ്വയം ഭരണ വകുപ്പില്‍ കോഴിക്കോട് റീജിനല്‍ ഓഫീസിലെ എൻജിനീയറാണ്. വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയപ്പോള്‍ വിവരം നല്‍കരുതെന്നായിരുന്നു ഉദ്യോഗസ്ഥെൻറ ലക്ഷ്യമെന്ന് കമ്മിഷന് തെളിവെടുപ്പിനിടെ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്മിഷെൻറ നടപടി. പേരു വെക്കാൻ മറന്നുപോയെന്ന് ഇരുവരും പറഞ്ഞതിനെ തുടര്‍ന്ന് കമ്മിഷണര്‍ എ. അബ്ദുള്‍ ഹക്കിം പേരു ഫോണ്‍ നമ്ബറും 100 പ്രാവശ്യം എഴുതാൻ നിര്‍ദേശിച്ചത്.