സര്‍വ്വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഗവര്‍ണര്‍ കൊടുത്ത ലിസ്റ്റില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസന്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റില്‍ മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമേയുള്ളൂ. ഗവര്‍ണര്‍ക്ക് ഗവര്‍ണറുടെ വിവേചന അധികാരം ഉപയോഗിക്കാം. നമുക്ക് അതിനോട് യോജിക്കാം വിയോജിക്കാം. ഗവര്‍ണറുടെ അധികാരമാണത്. അത്തരമൊരു നിയമനമായിരുന്നു വൈസ് ചാന്‍സലറുടെ കാര്യത്തിലും ഗവര്‍ണര്‍ നടത്തേണ്ടിയിരുന്നത്’ എം.എം ഹസന്‍ പറഞ്ഞു.
ഗവര്‍ണര്‍ എല്ലാവരെയും നോമിനേറ്റ് ചെയ്യുന്നുവെന്നും സിപിഐഎം മാര്‍ക്‌സിസ്റ്റുകാര മാത്രമേ നോമിനേറ്റ് ചെയ്യുന്നുള്ളൂവെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി. രണ്ടു പക്ഷവും പിടിക്കാന്‍ ഇല്ലെന്നും ഹസന്‍ പറഞ്ഞു.