ഇന്ത്യൻ സമ്ബദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായെന്നും ധനമന്ത്രി ബജറ്റ് ആമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്‍റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗങ്ങളിലും വികസനം എത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു.
മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്‍റെ വികസന പദ്ധതികള്‍ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷൻ നല്‍കി ദാരിദ്ര്യ നിർമ്മാർജനം യാഥാർഥ്യമാക്കി. തൊഴില്‍ സാധ്യതകള്‍ വർധിച്ചു. ഗ്രാമീണ തലത്തില്‍ സർക്കാരിന്‍റെ വികസന പദ്ധതികള്‍ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.