കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി ഗുസ്തി താരം ബജ്റംഗ് പുനിയ.
കൂടാതെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാനയില്‍ മത്സരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതിന് പിന്നാലെയായിരുന്നു ദീപക് ബാബരിയയുടെ പ്രതികരണം.
90 നിയമസഭാ മണ്ഡലങ്ങളില്‍ 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ ചര്‍ച്ചകള്‍ തുടരുകയാണ്.