ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ തള്ളി നടന് ജയറാം. ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകള്‍ അറിയില്ലായിരുന്നുവെന്നും ജയറാം മൊഴി നല്കി. മൂന്നരമണിക്കൂറോളമാണ് ജയറാമിന്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ശബരിമലയില്‍ വെച്ചാണ് പോറ്റിയ പരിചയപ്പെട്ടത്. വീട്ടില്‍ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല. പൂജ നടത്തിയവര്‍ക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താന്‍ നല്‍കിയതെന്നും ജയറാം മൊഴി നല്കി. അതേസമയം, വീട്ടില്‍ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ജയറാമിനെ വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.
