പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുത്ത് എ സുരേഷ്

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണ്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് യുഡിഎഫ് വേദിയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് നടന്ന സമ്മേളന വേദിയിലാണ് എ സുരേഷ് പങ്കെടുത്തത്.

പതിമൂന്ന് കൊല്ലമായി താന്‍ അനുഭവിച്ച എല്ലാ വേദനകളും ഇന്നലെ അവസാനിച്ചെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നുവെന്നും സുരേഷ് പറഞ്ഞു. വി എസിന് നല്‍കിയ ക്യാപിറ്റല്‍ പണിഷ്മെന്റ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഇടതുപക്ഷ മൂല്യം കേരളത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ അസംതൃപ്തരാണെന്നും എ സുരേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം നല്ല കമ്മ്യൂണിസ്റ്റ് യുഡിഎഫിന് ഒപ്പമെന്നാണ് എ സുരേഷിന്റെ സാന്നിധ്യത്തെ ഷാഫി പറമ്പില്‍ എംപി വിശേഷിപ്പിച്ചത്. യുഡിഎഫ് വിസ്മയം പാലക്കാട് നിന്ന് ആരംഭിച്ചിരിക്കുന്നുവെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും പ്രതികരിച്ചു. മലമ്പുഴയില്‍ എ സുരേഷ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് സുരേഷ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *