ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനമായ ഹമാസ് 24 മണിക്കൂറിനുള്ളില്‍ നിലപാട് അറിയിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെടിനിര്‍ത്തല്‍ ഇസ്രായേല്‍ പാലിക്കുമെന്നതിന് എന്താണ് ഉറപ്പുള്ളതാണെന്നാണ് ഹമാസിന്റെ യുഎസിനോടുള്ള പ്രധാന ചോദ്യമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
യുഎസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ പരിശോധിക്കുകയാണെന്നും മറ്റു സംഘടനകളുമായി ചര്‍ച്ച നടത്തുകയാണെന്നും ഹമാസ് ഇന്നലെ അറിയിച്ചിരുന്നു. ഹമാസ് ഗസയില്‍ ഇനിയും ഭരണം തുടരുത്, തൂഫാനുല്‍ അഖ്‌സയില്‍ പങ്കെടുത്തവര്‍ നാടുവിടണം എന്നീ ആവശ്യങ്ങള്‍ ഇസ്രായേല്‍ ഉന്നയിച്ചിട്ടുണ്ട്.