യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീര്‍ വയലില്‍

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി ബുർജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ.

ഷംഷീർ വയലില്‍ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച അബൂദബിയിലെ ഖസർ അല്‍ ബഹ്ർ കൊട്ടാരത്തില്‍, എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റും ബുർജീല്‍ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമല്‍ അല്‍ ഷംസിക്ക് നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

പ്രമുഖ എമിറാത്തി അർബുദരോഗ വിദഗ്ദൻ പ്രൊഫസർ ഹുമൈദിന് സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരമായാണ് സ്വീകരണം നടന്നത്. യോഗത്തില്‍ അബൂദബി ക്രൗണ്‍ പ്രിൻസ് ഹിസ് ഹൈനെസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അല്‍ നഹ്യാൻ, സായിദ് ചാരിറ്റബിള്‍ & ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ഹിസ് ഹൈനെസ് ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അല്‍ നഹ്യാൻ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഹിസ് ഹൈനെസ് ഷെയ്ഖ് സൈഫ് ബിൻ സായിദ് അല്‍ നഹ്യാൻ, മറ്റ് ഷെയ്ഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *