സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്യും. കട്ടിളപാളി കേസില്‍ അറസ്റ്റിലായ തന്ത്രിയെ ജയിലിലെത്തിയാവും എസ്‌ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക.
കോടതിയില്‍ നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് എസ്‌ഐടി നീക്കം.
